Currency

ഹൈഡ്രജന്‍ പെട്രോള്‍ കാര്‍ പ്രദര്‍ശിപ്പിച്ച് അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Thursday, January 18, 2018 12:47 pm

അബുദാബി: പെട്രോളിനു പകരം ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്ന കാര്‍ പ്രദര്‍ശിപ്പിച്ച് അബുദാബി പൊലീസ്. നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന സുസ്ഥിര വാരത്തില്‍ അബുദാബി പൊലീസ് പവിലിയനിലാണ് ഹൈഡ്രജന്‍ പെട്രോള്‍ ഉപയോഗിക്കുന്ന കാര്‍ പ്രദര്‍ശിപ്പിച്ചത്. ടൊയോട്ടയുടെ മിറായ് മോഡല്‍ കാറാണ് പ്രദര്‍ശിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനവുമായാണ് കാര്‍ അബുദാബി പൊലീസ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ശരാശരി മണിക്കൂറില്‍ 178 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാര്‍ സഞ്ചരിക്കും. ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാമെന്നത് ഈ കാറിന്റെ മികച്ച നേട്ടമായി ചൂണ്ടിക്കാട്ടുന്നു. ഏകദേശം അഞ്ചു മിനിറ്റുകൊണ്ട് ഇന്ധനം വീണ്ടും നിറയ്ക്കാം. ഏറ്റവും പുതിയ സാങ്കേതികവിദ്യയോടെയു കൂടിയതാണ് കാര്‍.

അബുദാബി പൊലീസിന്റെ ദീര്‍ഘവീക്ഷണമാണ് ഈ വാഹനം പട്രോളിങ്ങിനായി ഉപയോഗിക്കാമെന്നും സുസ്ഥിര വാരാഘോഷ പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്നത്. യുഎഇ 2021 കാഴ്ചപ്പാടിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് മലിനീകരണ നിര്‍മാര്‍ജന വാഹന പദ്ധതികളും ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x