
അബൂദബി: ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്പന്നങ്ങള്ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി. ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകള്‍ വഴി വാങ്ങുന്ന എല്ലാ ഉല്പന്നങ്ങള്ക്കും മറ്റുകടകളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ബാധകമായ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി നിര്‍ബന്ധമായും നല്‍കണം. ഓണ്‍ലൈനില്‍ വാങ്ങിയ ഉല്പന്നം സ്വീകരിക്കപ്പെടുന്നത് യു.എ.ഇയില്‍ ആണെങ്കില്‍ ഉപഭോക്താവ് വാറ്റ് നല്കാന് ബാധ്യസ്ഥനാണ്.
മൂല്യവര്‍ധിത നികുതിയും നികുതി നിര്‍വഹണവും സംബന്ധിച്ച ഫെഡറല്‍ നിയമത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. വില്പനശാലയില് വില്‍ക്കുന്ന മൊത്തം ഉല്പന്നങ്ങളുടെ തുക വര്‍ഷത്തില്‍ 3,75,000 ദിര്‍ഹമോ അതില്‍ കൂടുതലോ ആണെങ്കില്‍ അവിടെനിന്നുള്ള ആ സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ വില്പനക്കും വാറ്റ് ബാധകമാണെന്ന് ബോധവല്‍ക്കരണം നടത്തുന്നതിനായി അതോറിറ്റി പുറത്തിറക്കിയ ലഘുലേഖ വിശദീകരിക്കുന്നു. 2018 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയില്‍ അഞ്ച് ശതമാനം വാറ്റ് പ്രാബല്യത്തിലായത് .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.