Currency

ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള തൊഴില്‍വിസ നടപടികള്‍ ഇനി എളുപ്പം; സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍Wednesday, January 24, 2018 12:05 pm

 

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള തൊഴില്‍വിസ നടപടികള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ആസ്ഥാനത്ത് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്രധാന വിസാ നടപടികളെല്ലാം നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തായാക്കാന്‍ അപേക്ഷകര്‍ക്ക് കഴിയും. എംബസി ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് കോണ്‍സുലാര്‍ സെക്ഷന്‍ ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലഭിക്കുന്ന ആപ്ലിക്കേഷന്റെ സേവനം താമസിയാതെ മലയാളത്തിലും ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന അറിയിച്ചു. മെഡിക്കല്‍ പരിശോധന, രേഖകളുടെ അറ്റസ്റ്റേഷന്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും.

നേരത്തേ വിസയുമായ ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ യുഎഇയിലാണ് നടന്നിരുന്നത്. അത് ഇപ്പോള്‍ ഇന്ത്യയിലേക്ക് മാറുകയാണെന്നും അംബാസഡര്‍ പറഞ്ഞു. ആപ്ലിക്കേഷന്‍ വഴി തൊഴില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു എ ഇലെത്തി തൊട്ടടുത്ത ദിവസം നിയമപരമായി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x