
മനാമ: ബഹ്റൈനിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധൻ താൽക്കാലികമായി മാറ്റിവെയ്ക്കാൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഉത്തരവിട്ടതായി വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി അറിയിച്ചു.
ഉയർന്ന റേറ്റിങ്ങുള്ള സ്കൂളുകൾക്ക് അഞ്ച് ശതമാനം വരെ ഫീസ് വർധിപ്പിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 18ന് ഉത്തരവിട്ടിരുന്നു.ഇതാണു നീട്ടിവെച്ചത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ, സ്കൂളുകളിൽ ഏതെങ്കിലും തരത്തിലുള്ള ഫീസ് വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ അവ പിൻവലിക്കാൻ എല്ലാ സ്വകാര്യ സ്കൂളുകൾക്കും വിദ്ധ്യാഭ്യാസ മന്ത്രാലയം സർക്കുലർ നൽകി. രാജ്യത്ത് 73 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത്. ഇവയിൽ14 സ്വകാര്യ സ്കൂളുകളുടേത് ഉയർന്ന റേറ്റിങ്ങാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.