
അബുദാബി: അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളത്തിനു ചുറ്റുമുള്ള ഭാഗത്ത് അടുത്തമാസം 24നു വൈകിട്ടു നാലരമുതല്‍ ശബ്ദതടസ്സം ഉണ്ടാകുമെന്നു മുന്നറിയിപ്പ്. യുഎഇ പ്രതിരോധസേനയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയത്. മൂന്നാമതു യൂണിയന് ഫോര്‍ട്രെസ്സ് പ്രദര്‍ശനത്തിന്റെ ഭാഗമായി സായുധ സേനയിലെ ലൈവ് ആക്ഷന്‍ ഷോ നടക്കും.
പ്രതിരോധസേനയിലെ വിവിധ ഡിവിഷനുകള്‍ ഹെലികോപ്റ്റര്‍, ജെറ്റ്, കവചിത വാഹനങ്ങള്‍ എന്നിവയോടെയാണു പ്രദര്‍ശനം നടത്തുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സായുധസേനയുടെ പ്രകടനങ്ങള്‍ നേരില്‍ കാണാനവസരമൊരുക്കും.
അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യുഎഇ പ്രതിരോധസേന പൊതുജനങ്ങള്‍ക്കു യൂണിയന് ഫോര്‍ട്രെസ്സ് 3 പ്രകടനം നിരീക്ഷിക്കാനും ആസ്വദിക്കാനും അവസരമൊരുക്കും. പ്രധാന സ്റ്റേജിന് ഇരുവശത്തുമായി ജംബോ സ്ക്രീനുകള്‍ സ്ഥാപിച്ചു പൊതുജനങ്ങള്‍ക്കു കാഴ്ചസൗകര്യമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.