Currency

അബുദാബി ബിഗ് ടെന്‍ നറുക്കെടുപ്പില്‍ 17.5 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്

സ്വന്തം ലേഖകന്‍Tuesday, February 6, 2018 1:15 pm

അബുദാബി: അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ മലയാളി പ്രവാസിയെ തേടി വീണ്ടും ഭാഗ്യദേവതയെത്തി. മലയാളിയായ സുനില്‍ മാപ്പറ്റ കൃഷ്ണന്‍ക്കുട്ടി നായര്‍ക്കാണ് ഇത്തവണ ബംമ്പറടിച്ചത്. 17.5 കോടിയോളം രൂപയാണ് നറുക്കെടുപ്പിലൂടെ സുനില്‍ നേടിയത്. ബിഗ് ടെന്‍ സീരിസിലെ 016299 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലൂടെ ഈ വര്‍ഷം നല്‍കിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്.

ടിക്കറ്റിന് ചെലവായ 500 ദിര്‍ഹത്തില്‍ സുനിലിന്റെ നാല് സുഹൃത്തുക്കളും പങ്കാളികളാണ്. ദിപിന്‍ദാസ്, അഭിലാഷ്, സൈനുദ്ദീന്‍, ശംസുദ്ദീന്‍ എന്നിവരാണ് പങ്കാളികളായവര്‍. യു.എ.ഇയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് നിലവില്‍ സുനില്‍.

രണ്ടാം സമ്മാനം അന്‍ലാല്‍ കുമാര ദാസിനാണ് ലഭിച്ചത്. ഇദ്ദേഹത്തിന് 100,000 ദിര്‍ഹമാണ് സമ്മാനതുകയായി ലഭിക്കുക. 094600 എന്ന ടിക്കറ്റാണ് അന്‍ലാലിന് ഭാഗ്യം കൊണ്ടു വന്നത്.

മറ്റു സമ്മാന ജേതാക്കള്‍ (തുക ദിര്‍ഹത്തില്‍)

  • വിക്രം ജാദവ് 80,000
  • രജ്‌നീത് കുമാര്‍ സിങ് 70,000
  • അരുണ്‍ കുമാര്‍ 50,000
  • അതുല്‍ തവാക്ലെ 30,000
  • രാകേഷ് രാഹുലന്‍ 20,000
  • അബ്ദുല്‍ റസാഖ് അബ്ദുല്‍ റസാഖ് പന്നിക്കാഴയില്‍ 10,000
  • മുനീര്‍ എറുമ്പാടത്ത് ചാലില്‍ 10,000

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x