
അബൂദബി: അബൂദബി റോഡുകളില്‍ ചുങ്കം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെത്തുടര്‍ന്ന് വിശദ പഠനത്തിന് അബൂദബി ഗതാഗത വകുപ്പ് ഒരുങ്ങുന്നു. എവിടൊയൊക്കെ ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കണം ഇതിനാവശ്യമായ സാങ്കേതികകാര്യങ്ങള്‍, ചെലവ്, പ്രവര്‍ത്തന സമയം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പഠനം നടത്തുമെന്ന് വകുപ്പ് വ്യക്തമാക്കി.
ചുങ്കം നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളുടെ കടന്നുപോക്ക് അറിയാന്‍ സമഗ്ര ഗതാഗത കേന്ദ്രത്തിന്റെ സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനം ഒരുക്കും. ഇലക്ട്രോണിക് സംവിധാനം വാഹന ഉടമക്ക് കൈാര്യം ചെയ്യാവുന്ന ഇ-വാലറ്റുമായി ബന്ധപ്പെടുത്തുകയും ഇ-വാലറ്റ് റീചാര്‍ജ് ചെയ്യാന്‍ നിരവധി സ്മാര്‍ട്ട് സേവനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
പഠനത്തിന് ശേഷം ശിപാര്‍ശകള്‍ അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ആവശ്യമായ പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.