Currency

മൂടല്‍മഞ്ഞ്: സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര സംബന്ധിച്ച് അഡെകിന്റെ മാര്‍ഗനിര്‍ദേശം

സ്വന്തം ലേഖകന്‍Sunday, February 11, 2018 12:25 pm

അല്‍ഐന്‍: അബൂദബി എമിറേറ്റില്‍ മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര സംബന്ധിച്ച് അബൂദബി വിദ്യാഭ്യാസ- വൈജ്ഞാനിക വകുപ്പ് (അഡെക്) മാര്‍ഗനിര്‍ദേശം നല്‍കി. അന്തരീക്ഷം തെളിയുന്നത് വരെ വിദ്യാര്‍ഥികളുമായി വാഹനം ഓടിക്കരുതെന്നാണ് വകുപ്പ് സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം.

വാഹനം അയക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ രാവിലെ തന്നെ ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് വിവരം നല്‍കണമെന്നും അഡെക് അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിദ്യാര്‍ഥി വൈകി വരികയോ വരാതിരിക്കുകയോ ചെയ്താല്‍ അവരുടെ സാഹചര്യം മനസിലാക്കി ഇളവ് അനുവദിക്കണം. സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയും മൂടല്‍മഞ്ഞുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞ് നിറഞ്ഞ് കാഴ്ചപരിധി കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x