
അബുദാബി: ഇന്ത്യന്‍ ഇ-മൈഗ്രേറ്റ് സംവിധാനം യുഎഇ മാനവവിഭവ ശേഷം സ്വദേശിവത്കരണ മന്ത്രാലയവുമായി ബന്ധിപ്പിക്കുന്നു. സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടി. സാധാരണക്കാരായ തൊഴിലാളികള്‍ തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ 2015-ല്‍ ആണ് വിദേശികളായ തൊഴിലുടമകള്‍ റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികള്‍ക്കായി ഇന്ത്യ ഇ-മൈഗ്രേറ്റ് സംവിധാനം ആരംഭിച്ചത്.
ഇത് സംബന്ധിച്ച് ഫെബ്രുവരി പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ യുഎഇയും ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടുവെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി പറഞ്ഞു. പദ്ധതി നടപ്പാക്കാനായി ഒരു ടെക്നിക്കല്‍ കമ്മിറ്റിയെ രൂപീകരിച്ചതായും അംബാസഡര്‍ പറഞ്ഞു.
പുതിയ സംവിധാനം നടപ്പിലാകുന്നതോട് കൂടി സാധാരണക്കാരയ തൊഴിലാളികള്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുവന്നത് ഒഴിവാക്കാനാകും എന്നാണ് പ്രതീക്ഷ. ഇ-മൈഗ്രേറ്റ് സംവിധാനം യുഎഇ മാനവിഭവശേഷം മന്ത്രാലയവുമായി ബന്ധിപ്പിക്കുന്നതോടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികലുടെ തൊഴില്‍കരാര്‍ യുഎഇ അധികൃതര്‍ക്കും ലഭ്യമാകും. ഇതിലൂടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയമപരിരക്ഷ ലഭിക്കും. യുഎഇ നിയമങ്ങള്‍ കൂടി അംഗീകരിക്കും വിധത്തിലുള്ളതായിരിക്കും തൊഴില്‍ കരാറുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.