Currency

അബുദാബി വിമാനത്താവളം കൂടുതല്‍ സ്മാര്‍ട്ടാകുന്നു

സ്വന്തം ലേഖകന്‍Friday, February 16, 2018 3:07 pm

അബുദാബി: അബുദാബി വിമാനത്താവളം കൂടുതല്‍ സ്മാര്‍ട്ടാകും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനായി അബുദാബി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് കീഴിലാക്കുകയാണ്. 2020-ഓടെ ഇമിഗ്രേഷന്‍ നടപടികള്‍ പുതിയ സ്മാര്‍ട്ട് സംവിധാനം വഴിയാക്കുന്നതോടെ ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം നിലവില്‍ വരും.

വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ പുറത്തേക്ക് നടന്നിറങ്ങുന്നതിനിടയില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുന്ന സംവിധാനം ആണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ മുഖവും കണ്ണും സ്‌കാന്‍ ചെയ്തായിരിക്കും ആളുകളെ തിരച്ചറിയുക. ദുബായ് വിമാനത്താവളത്തിലും പുതിയ സ്മാര്‍ട്ട് സംവിധാനം ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കായി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

യാത്രക്കാര്‍ പുറത്തേക്ക് നടന്നിറങ്ങുന്നതിനിടയില്‍ തന്നെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സ്മാര്‍ട്ട് ടണല്‍ കഴിഞ്ഞ ജൈറ്റക്സ് ടെക്കനോളജി വീക്കില്‍ താമസകുടിയേറ്റ വകുപ്പ് അവതരിപ്പിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x