Currency

അബുദാബിയില്‍ ഇന്ത്യന്‍ സന്ദര്‍ശകരില്‍ 2017 ല്‍ 11% വര്‍ധന

സ്വന്തം ലേഖകന്‍Saturday, February 17, 2018 3:33 pm

അബുദാബി: അബുദാബിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 11 % വര്‍ധനയോടെ 3.20 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണു സന്ദര്‍ശനം നടത്തിയതെന്ന് അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് പ്രമോഷന്‍സ് ആന്‍ഡ് ഓവര്‍സീസ് ഓഫിസസ് ഡയറക്ടര്‍ മുബാറക് അല്‍ നുഐമി പറഞ്ഞു.

അതേസമയം അബുദാബി ഏറെ ചെലവേറിയ വിനോദസഞ്ചാര കേന്ദ്രമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതിനാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ അബുദാബി വീക്ക് എന്ന പേരില്‍ വിനോദസഞ്ചാര പരിചയ മേളകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം അബുദാബി വീക്ക് മേളയ്ക്കും തുടക്കമായി.

കുടുബത്തോടൊപ്പമുള്ള യാത്രകള്‍ക്കു പുറമെ സിനിമാ ചിത്രീകരണം, കച്ചവടം, വിവാഹ ആഘോഷങ്ങള്‍ എന്നിവയ്ക്കും അബുദാബി യോജിച്ച സ്ഥലമാണെന്നും അല്‍ നുഐമി പറഞ്ഞു. അബുദാബിയിലേക്ക് ഇന്ത്യയിലെ 13 നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ 282 വിമാന സര്‍വീസുകളുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x