
കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നു മാൻപവർ അഥോററ്റി അറിയിച്ചു. ഇതുസംബന്ധിച്ച് തൊഴിലാളികൾ നൽകുന്ന പരാതികൾ അനുഭാവപൂർവം പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിയമലംഘനത്തിന് പിടിക്കപ്പെടുന്ന കോൺട്രാക്ടിങ് കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുമെന്നും സർക്കാറുമായുള്ള കരാറുകൾ റദ്ധാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അസിസ്റ്റന്റ് ഡയറക്ടർ അബ്ദുല്ല അൽ മുതൗതിഹ് അറിയിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കാത്ത കമ്പനികളെ കണ്ടെത്താൻ തുടർച്ചയായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.