
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സേവനമനുഷ്ടിക്കുന്ന കുവൈറ്റ് വംശജരല്ലാത്തവരെ ജുലൈ ഒന്നിനു മുമ്പ് പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകി.
സാമ്പത്തികവർഷം 2018/2019 കാലയളവിൽ പിരിച്ചുവിടാൻ തെരുമാനിച്ച വിദേശ തൊഴിലാളികളുമായി ഉണ്ടാക്കിയ കരാറുകൾ ഇക്കാലത്തിനുള്ളിൽ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കണമെന്നാണു നിർദേശം.
ഇത്തരത്തിൽ പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികൾക്കുള്ള സാമ്പത്തിക ബാധ്യത അടുത്ത ബജറ്റിൽ പരിഹരിക്കുന്നതായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.