Currency

ദോഹ- കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിന സര്‍വീസ് മാര്‍ച്ച് 25 മുതല്‍

സ്വന്തം ലേഖകന്‍Sunday, February 25, 2018 10:35 am

ദോഹ: ദോഹ- കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാര്‍ച്ച് 25 മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. ഒക്ടോബര്‍ 28 വരെയാണ് സര്‍വീസ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആഴ്ചയില്‍ നാലു സര്‍വീസ് ഉള്ളതാണു പ്രതിദിനമാക്കി മാറ്റുന്നത്.

ഐഎക്‌സ് 0475 കൊച്ചി ദോഹ വിമാനം കൊച്ചിയില്‍ നിന്ന് രാത്രി 11.30നു പുറപ്പെട്ട് ദോഹയില്‍ പുലര്‍ച്ചെ 1.15ന് എത്തും. ഐഎക്‌സ് 0476 ദോഹ കൊച്ചി വിമാനം ദോഹയില്‍ നിന്ന് പുലര്‍ച്ചെ 2.15നു പുറപ്പെട്ട് രാവിലെ 9.10നു കൊച്ചിയിലെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x