
അബുദബി: തലസ്ഥാന എമിറേറ്റില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടന്നത് അരലക്ഷം പേര്‍. നിയമലംഘനം നടത്തിയ 50700 പേര്‍ക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഇത്തരത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനം തട്ടിയുള്ള മരണങ്ങളില്‍ കുറവ് ഉണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായാണ് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016-ല്‍ ഇത്തരം അപകടത്തില്‍ അറുപത്തിമൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് അന്‍പതായിരുന്നു. നിയമവിരുദ്ധമായി റോഡ് മുറിച്ച് കടക്കുന്നവരെ പിടികൂടുന്നതിനായി റോഡുകളില്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
റോഡ് മുറിച്ചുകടക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിട്ടുളള ഇടങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ച് കടക്കരുതെന്നും അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.