
കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ വിദേശികളായ നൂറ് കണക്കിന് അധ്യാപകരെ പിരിച്ച് വിടാനുള്ള നടപടികള്‍ കുവൈറ്റ് ആരംഭിച്ചു. ഇവർക്കു മാര്‍ച്ചില്‍ത്തന്നെ നോട്ടീസ് നല്‍കാനാണ് തീരുമാനം. മാനവ വിഭവശേഷി വകുപ്പ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വകുപ്പുമേധാവികള്‍ക്ക് നല്‍കിയതായി അറിയിച്ചു.
30 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവരും പിരിച്ചുവിടല്‍ പട്ടികയില്‍ പെടുന്നുണ്ട്. അതേസമയം രാഷ്ട്രീയ, സാമൂഹിക സാഹചര്യം കണക്കിലെടുത്ത് സിറിയന്‍ വംശജരായ അധ്യാപകരെ പിരിച്ചുവിടില്ലെന്നു അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.