Currency

ബംഗ്ലാദേശ് പൗരന്മാർക്ക് വിസ നൽകുന്നത് കുവൈറ്റ് നിർത്തിവെച്ചു

സ്വന്തം ലേഖകൻThursday, March 8, 2018 8:46 pm

കുവൈറ്റ് സിറ്റി: ബംഗ്ലാദേശിൽ നിന്നുള്ളവർക്കു വിസ നൽകുന്നത് കുവൈറ്റ് നിർത്തിവെച്ചു. രാജ്യത്ത് ബംഗ്ലാദേശുകാരുടെ എണ്ണം ഗണ്യമായി കൂടിയതിനെ തുടർന്നാണു ആഭ്യന്തരമന്ത്രാലയം വിസനിരോധന ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജർറാഹ് ഇത് സംബന്ധിച്ച ഉത്തരവ് നടപ്പിലാക്കുന്നതിനുവേണ്ടി പാസ്‍പോർട്ട്-പൗരത്വ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹിന് നിർദേശം നൽകിയതായാണ് വിവരം. 

ബംഗ്ലാദേശിൽനിന്ന് വിസ കച്ചവടത്തിലൂടെ ആളുകളെ എത്തിക്കുന്ന പ്രവണത വർധിച്ചതും കൂടി കണക്കിലെടുത്താണു നിരോധനം. ബംഗ്ലാദേശ് പൗരന്മാർക്ക് വിസ അനുവദിക്കുന്നത് കുവൈറ്റ് നേരത്തെയും നിർത്തിവെച്ചിരുന്നു. പിന്നീടത് ഭാഗികമായി പുനഃസ്ഥാപിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x