Currency

കുവൈറ്റിൽ മാനേജർ തസ്തികയിൽ നിയമനം ലഭിക്കാൻ ബിരുദം നിർബന്ധം

സ്വന്തം ലേഖകൻSaturday, March 10, 2018 7:07 pm

കുവൈറ്റ് സിറ്റി: മെയ് ഒന്ന് മുതൽ കുവൈറ്റിൽ മാനേജർ തസ്തികയിൽ നിയമനം ലഭിക്കാൻ ബിരുദം നിർബന്ധമാക്കി. ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു മാത്രം മാനേജർ തസ്തികയിലേക്ക് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മതിയെന്നു നിർദേശം നൽകിയതായി മാൻ പവർ അതോറിറ്റി മേധാവി മുബാറക് അൽ ജാഫർ അറിയിച്ചു.

അതേസമയം 2011 ജനുവരി ഒന്നിന് മുമ്പ് മാനേജർ തസ്തികയിൽ നിയമിക്കപ്പെട്ടവർക്ക് ഉത്തരവ് ബാധകമാകില്ല. സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം കണക്കാക്കാൻ നടത്തുന്ന പഠനം ഈ വര്‍ഷം പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം വിവിധ തസ്തികകൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും സ്വദേശി അനുപാത നിരക്ക്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x