Currency

ഇഖാമ പുതുക്കാൻ പ്രവാസി എഞ്ചിനീയർമാർക്കു കെ.ഇ.എസിന്റെ എൻഒസി നിർബന്ധം

സ്വന്തം ലേഖകൻMonday, March 12, 2018 9:01 pm

കുവൈറ്റ് സിറ്റി: പ്രവാസി എഞ്ചിയർമാരുടെ ഇഖാമ പുതുക്കാൻ കുവൈറ്റ് എഞ്ചിനേഴ്സ് സൊസൈറ്റി(കെ.ഇ.എസ്)യുടെ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് മാൻ പവർ അതോററ്റി പുറത്തിറക്കി.

തങ്ങളുടെ അക്കാദമിക് യോഗ്യത സംബന്ധിച്ച കാര്യത്തിൽ കെ.ഇ.എസിന്റെ എൻഒസി ഇല്ലാത്തവർക്കു ഇഖാമ പുതുക്കി നൽകേണ്ടതില്ലെന്നാണു പുതിയ തീരുമാനം.

നിലവിൽ എൻ.ബി.എ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയവർക്കു മാത്രമേ കുവൈറ്റിൽ പൊതുമേഖലയിൽ എഞ്ചിനിയർമാരായി സേവനമനുഷ്ടിക്കാനാകൂ.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x