Currency

കനത്ത മൂടല്‍ മഞ്ഞ്; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Sunday, March 18, 2018 8:58 am

അബൂദബി: യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. യു.എ.ഇയിലെ പല സ്ഥലങ്ങളിലും കാഴ്ച പരിധി 500 മീറ്ററില്‍ താഴെയാണ്. രാവിലെകളില്‍ മഞ്ഞിന്റെ കാഠിന്യം കൂടുതലുമാണ്. അറേബ്യന്‍ ഗള്‍ഫിലെ പാശ്ചാത്യ മേഖലകളില്‍ മാത്രം രാത്രി മുഴുവന്‍ ഇടതടവില്ലാതെ കാറ്റും വീശുകയാണ്.

രാത്രിയിലും രാവിലെകളിലും യു.എ.ഇയില്‍ കാലാവസ്ഥയില്‍ വന്‍ വ്യതിയാനങ്ങളാണ് സംഭവിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയറോളജി റിപ്പോര്‍ട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x