
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ജൂൺ പതിനഞ്ച് മുതലാണ് സർവീസ് ആരംഭിക്കുക. കുവൈറ്റ് -ബഹ്റൈന്‍ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
വൈകുന്നേരം മൂന്നു മണിക്ക് കുവൈറ്റിൽ നിന്നും പുറപ്പെട്ട് പുലർച്ചെ നാലു മണിക്ക് കോഴിക്കോട് എത്തുന്ന രീതിയിലാണ് ആദ്യ സർവ്വീസ്. രണ്ടാമത്തെ സർവീസ് കുവൈറ്റിൽനിന്ന് വൈകീട്ട് 6.20ന് പുറപ്പെട്ട് പുലർച്ചെ നാലു മണിക്ക് എത്തും. ബഹ്രൈൻ വഴിയാണു സർവ്വീസുകളൂടെ ക്രമീകരണം.
കോഴിക്കോട് നിന്ന് കുവൈറ്റിലേക്കുള്ള സർവ്വീസ് ദിവസവും പുലർച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 10.40ന് കുവൈറ്റിൽ എത്തുന്ന തരത്തിലാണ്. 46 കിലോ ബാഗേജും ഏഴു കിലോ ഹാൻഡ് ബാഗും അനുവദിക്കുമെന്നു അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.