Currency

അബൂദബിയിലെ ബൈക്കുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കി തുടങ്ങി

സ്വന്തം ലേഖകന്‍Monday, March 26, 2018 2:02 pm

അബൂദബി: അബൂദബിയിലെ ബൈക്കുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കി തുടങ്ങി. ഞായറാഴ്ച മുതലാണ് പുത്തന്‍ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകളുടെ വില്‍പന അധികൃതര്‍ ആരംഭിച്ചത്. രണ്ട് തരത്തിലുള്ള നമ്പര്‍ പ്ലേറ്റുകളാണ് അധികൃതര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അബൂദബിയുടെ ലോഗോയുള്ളതാണ് ഒരു നമ്പര്‍ പ്ലേറ്റ്. ഇതിന് 200 ദിര്‍ഹമാണ് വില. ചുവപ്പ് നിറത്തില്‍ ദീര്‍ഘ ചതുരം പെയിന്റ് ചെയ്തതാണ് രണ്ടാമത്തെ നമ്പര്‍ പ്ലേറ്റ്. ഇതിന് 35 ദിര്‍ഹമാണ് വില. പുതിയ നമ്പര്‍ പ്ലേറ്റുകള്‍ സര്‍വീസ് സെന്ററുകള്‍ മുഖേന കിട്ടുമെന്ന് ഡ്രൈവര്‍ ലൈസന്‍സിങ് വകുപ്പ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x