
അബൂദബി: നിര്‍മിത ബുദ്ധി ജി.സി.സിയില്‍ കോടി പുതിയ തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് വിദഗ്ധര്‍ കണക്കു കൂട്ടുന്നു. നിലവിലുള്ള ജോലികളില്‍ 74 ശതമാനം ഇല്ലാതായേക്കും. അടുത്ത 12 വര്‍ഷത്തിനകം ലോകത്ത് നിര്‍മിത ബുദ്ധി മേഖലയില്‍ 15 ട്രില്യന്‍ യു.എസ് ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും നിര്‍മിത ബുദ്ധികാര്യ സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ ആല് ഒലാമ പറഞ്ഞു.
അറബ് മേഖലയിലെ രാജ്യങ്ങള്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. സ്വയം നിയന്ത്രിതമായ കാറുകള്‍, റോക്കറ്റ് ലാന്‍ഡിങ് പ്രോഗ്രാമുകള്‍, കാഷ്യറില്ലാത്ത സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അത്യാധുനിക റോബോട്ടുകള്‍ തുടങ്ങി നിര്‍മിത ബുദ്ധി മേഖലയില്‍ ലോകത്ത് മുമ്പന്തിയിലുള്ളവര് നിരവധി പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.