
അബൂദബി: യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ നെറ്റ്വര്‍ക്ക് സേവനങ്ങളില്‍ അടുത്ത മൂന്ന് മാസം തടസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇത്തിസലാത്ത് ഫൈവ് ജിയിലേക്കുള്ള മാറ്റത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളും നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
4 ജി പിന്നിട്ട് ലോകത്ത് ആദ്യമായി ഫൈവ് ജി സേവനങ്ങള്‍ക്ക് തുടക്കമിടാന്‍ തയാറെടുക്കുന്ന രാജ്യമാണ് യുഎഇ. ഫൈവ് ജി സജ്ജമായ സ്മാര്‍ട്ട്ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈവ് ജി സജ്ജമാകുന്നതോടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനേക്കാള്‍ വേഗതയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെ ഡൗണ്‍ലോഡ് അപ്ലോഡ് സൗകര്യം ലഭ്യമാകുമെന്നും ഇത്തിസലാത്ത് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.