Currency

ഇന്ധനം സ്വയം നിറക്കല്‍: അഡ്‌നോക് പ്രീമിയം സേവനം പരീക്ഷണ ഘട്ടത്തില്‍ സൗജന്യം

സ്വന്തം ലേഖകന്‍Friday, April 13, 2018 12:23 pm

അബൂദബി: വാഹന ഉടമകള്‍ ഇന്ധനം സ്വയം നിറക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നു. അഡ്‌നോകാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പ്രീമിയം സേവനം നടപ്പിലാക്കുന്നത്. വരും ആഴ്ചകളില്‍ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ അഡ്‌നോക് പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം സേവനം സൗജന്യമായി ലഭ്യമാക്കും. സ്‌റ്റേഷന്‍ ജീവനക്കാരന്‍ ഇന്ധനം വാഹനത്തില്‍ നിറച്ചുകൊടുക്കുന്നതാണ് പ്രീമിയം സേവനം. ഈ സേവനത്തിന് ഫീസ് ഈടാക്കുമെന്ന് അഡ്‌നോക് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫീസ് ഈടാക്കുന്നതിന് മുമ്പ് ഏതാനും ആഴ്ചകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യ സേവനം ലഭ്യമാക്കാനാണ് തീരുമാനം. പരീക്ഷണ ഘട്ടം കഴിഞ്ഞാല്‍ ഫീസ് കൊടുക്കാത്തവര്‍ സ്വയം ഇന്ധനം നിറക്കേണ്ടി വരും. പരീക്ഷണ ഘട്ടത്തില്‍ സ്വയം ഇന്ധനം നിറക്കലാണോ പ്രീമിയം സേവനമാണോ ഓരോരുത്തര്‍ക്കും യോജിച്ചതെന്ന് മനസ്സിലാക്കാന്‍ ഉപഭോക്താക്കളെ ക്ഷണിക്കുന്നതായി അഡ്‌നോക് വക്താവ് പറഞ്ഞു. പരീക്ഷണ ഘട്ടത്തില്‍ പ്രീമിയം സേവനത്തിനും ഫീസ് ഈടാക്കില്ല. വയോധികര്‍ക്കും നിശ്ചയദാര്‍ഢ്യ വ്യക്തികള്‍ക്കും പരീക്ഷണ ഘട്ടം കഴിഞ്ഞാലും പ്രീമിയം സേവനം സൗജന്യമായി നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x