Currency

യു.എ.ഇയില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സന്ദര്‍ശക വിസ ഉടന്‍

സ്വന്തം ലേഖകന്‍Tuesday, April 17, 2018 2:15 pm

അബൂദബി: യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലുമെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്ത് എവിടെയും സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തില്‍ വിസ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഇത്തരത്തില്‍ വിസ അനുവദിക്കുക. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, അറബ്-ആഫ്രിക്കന്‍-തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ട്രാന്‍സിറ്റ് വിസ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

ട്രാന്‍സിറ്റ് വിസ സംബന്ധിച്ച നയരൂപവത്കരണത്തിനും ഇത് വിനോദസഞ്ചാര മേഖലയിലും സമ്പദ്‌വ്യവസ്ഥയിലുമുണ്ടാക്കുന്ന ഗുണകരമായ ഫലങ്ങള്‍ വിലയിരുത്താനും മന്ത്രിസഭ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അതേമസയം പുതിയ തീരുമാനത്തിലൂടെ കണക്ഷന്‍ വിമാനങ്ങള്‍ കാത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ സമയം പാഴാകുന്നത് ഒഴിവാകുകയും ചെയ്യും.

അബൂദബിയിലെ വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാരതക്കാര്‍ക്ക് 14 ദിവസത്തെ വിസ അനുവദിക്കുന്ന സംവിധാനം നേരത്തെ തന്നെ നിലവിലുണ്ട്. സോമാലിയ, അഫ്ഗാനിസ്താന്‍, ഇറാഖ്, നൈജര്‍ ഒഴികെയുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ കഴിഞ്ഞാണ് കണക്ഷന്‍ വിമാനമെങ്കിലാണ് ഈ വിസ അനുവദിക്കുന്നത്. അതേസമയം 2017ല്‍ യു.എ.ഇയിലെ വിമാനത്താവളങ്ങളിലെത്തിയ 70 ശതമാനം പേരും ട്രാന്‍സിറ്റ് യാത്രക്കാരായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x