Currency

ഭിക്ഷാടനത്തെയും ഭിക്ഷാടന മാഫിയയെയും നേരിടാന്‍ കര്‍ശന നടപടികളുമായി യു.എ.ഇ

സ്വന്തം ലേഖകന്‍Wednesday, April 18, 2018 12:17 pm

അബൂദബി: ഭിക്ഷാടനത്തെയും ഭിക്ഷാടന മാഫിയയെയും നേരിടാന്‍ കര്‍ശന നടപടികളുമായി യു.എ.ഇ. ഭിക്ഷാടനത്തിന് കടുത്തശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം യു.എ.ഇ പാര്‍ലമന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി. ഭിക്ഷാടനമാഫിയയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുലക്ഷം ദിര്‍ഹവും ആറുമാസത്തില്‍ കുറയാത്ത തടവും വ്യവസ്ഥ ചെയ്യുന്ന ഭിക്ഷാടനവിരുദ്ധ നിയമമാണ് ഫെഡറല്‍നാഷണല്‍ കൗണ്‍സില്‍പാസാക്കിയത്.

പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‌യാന്റെ അനുമതി ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. അദ്ധ്വാനിച്ച് ജീവിക്കാന്‍ ആരോഗ്യവും വരുമാനമാര്‍ഗവും ഉണ്ടായിരിക്കെ ഭിക്ഷാടനം നടത്തുന്നവരെ നേരിടാന്‍ ശക്തമായ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. ഭിക്ഷാടത്തിന് മറ്റു നാടുകളില്‍ നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്കും ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്കും 5000 ദിര്‍ഹം പിഴയുണ്ടാകും. മൂന്നുമാസം തടവും അനുഭവിക്കേണ്ടി വരും. പിടിയിലാകുന്ന ഭിക്ഷാടകരുടെ സമ്പാദ്യവും വസ്തുവകകളും സര്‍ക്കാര്‍ കണ്ടുകെട്ടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x