Currency

മസ്‌കത്ത് വിമാനത്താവളത്തിന് മിഡിലീസ്റ്റ് ടൂറിസം വികസന അവാര്‍ഡ്

സ്വന്തം ലേഖകന്‍Saturday, April 21, 2018 12:14 pm

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന് ഈ വര്‍ഷത്തെ മിഡിലീസ്റ്റിലെ മികച്ച ടൂറിസം വികസന പദ്ധതിക്കുള്ള ആഗോള ട്രാവല്‍ അവാര്‍ഡ്. വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ഒമാന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചതായി വിമാനത്താവള കമ്പനി ട്വിറ്ററില്‍ അറിയിച്ചു.

പുതിയ മസ്‌കത്ത് വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസം തികഞ്ഞ വേളയിലാണ് അംഗീകാരം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവിടുന്നത്.
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ പദ്ധതികള്‍ക്ക് ആഗോളതലത്തിലുള്ള മികച്ച അംഗീകാരങ്ങളില്‍ ഒന്നാണ് ആഗോള ട്രാവല്‍ അവാര്‍ഡ്. റാസല്‍ഖൈമയില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വിമാനത്താവള കമ്പനി അധികൃതര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x