Currency

മിനിറ്റ് വാടക കാറുകളുമായി യു ഡ്രൈവ് അബൂദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, April 25, 2018 12:28 pm

അബൂദബി: മിനിറ്റ് അടിസ്ഥാനത്തില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി അബൂദബിയിലും ആരംഭിച്ചു. ‘യു ഡ്രൈവ്’ കമ്പനിയാണ് ഈ സേവനം തലസ്ഥാനത്ത് ആരംഭിച്ചത്. ചൊവ്വാഴ്ച മുതലാണ് ഈ സേവനം ആരംഭിച്ചത്. ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ നേരത്തെ തന്നെ ‘യു ഡ്രൈവ്’ പ്രവര്‍ത്തിക്കുന്നുണ്ട്.

‘യു ഡ്രൈവ്’ ഉപഭോക്താക്കള്‍ക്ക് അബൂദബി എമിറേറ്റില്‍ എവിടെനിന്നും കാറെടുത്ത് എവിടേക്കും കൊണ്ടുപോകാം. എന്നാല്‍, കൊണ്ടുപോയ നഗരത്തില്‍ തന്നെ തിരിച്ചെത്തിക്കണം. ഇന്ധനം, പാര്‍ക്കിങ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കി 100 കാറുകളാണ് ‘യു ഡ്രൈവ്’ ആദ്യ ഘട്ടത്തില്‍ അബൂദബിയില്‍ നിരത്തിലിറക്കുന്നത്.

ടൊയോട്ട യാരിസ്, പ്യൂജോ 208, ടിഡ, നിസ്സാന്‍, സണ്ണി, ഫോര്‍ഡ് ഇകോ സ്‌പോര്‍ട്ട്, ഫോര്‍ഡ് ഫിഗോ, ഷെവര്‍ലേ അവിയോ, കിയ പികാന്‍ോ തുടങ്ങിയവയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. 100 കാറുകളില്‍ അഞ്ചെണ്ണം വൈദ്യുതിക്ക് ഓടുന്നവയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x