
അബൂദബി: ദുബായ്, അബൂദബി സര്‍ക്കാറുകള്‍ ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപിച്ചു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ നൂറാം ജന്മദിനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് ബോണസായി നല്‍കുക. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് ശനിയാഴ്ചയാണ് ഇതിന് ഉത്തരവിട്ടത്.
മേയ് ആറിനാണ് ശൈഖ് സായിദിന്റെ നൂറാം ജന്മദിനം. മൊത്തം 160 കോടി ദിര്‍ഹമാണ് ജീവനക്കാര്‍ക്കായി നല്‍കുക. അതേസമയം ശൈഖ് ഖലീഫയുടെ തീരുമാനത്തിന് അനുബന്ധമായി ദുബായ് സര്‍ക്കാറും ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. കുറഞ്ഞത് 5000 ദിര്‍ഹവും പരമാവധി 50000 ദിര്‍ഹവും ഈദുല്‍ ഫിത്റിന് മുമ്പ് നല്കാന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് ഉത്തരവിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.