Currency

ജൂണ്‍ 30 മുതല്‍ മെറ്റല്‍ ഗ്യാസ് സിലിണ്ടറുകള്‍ നിറക്കില്ല

സ്വന്തം ലേഖകന്‍Monday, May 21, 2018 2:47 pm

ദോഹ: ഖത്തര്‍ ഫ്യൂവല്‍ കമ്പനിയായ വഖൂദ് മെറ്റല്‍ ഗ്യാസ് സിലിണ്ടറുകള്‍ നിര്‍ത്തലാക്കുന്നു. ജൂണ്‍ 30 മുതല്‍ ഇത്തരത്തിലുള്ള സിലിണ്ടറുകള്‍ നിറച്ചുനല്‍കുകയില്ലെന്നു വഖൂദ് അറിയിച്ചു. ഭാരം കുറഞ്ഞ ശഫാഫ് സിലിണ്ടറുകള്‍ വ്യാപകമാക്കുന്നതിനു വേണ്ടിയാണു വാഖൂദിന്റെ തീരുമാനം. ശഫാഫ് സിലിണ്ടറുകള്‍ വാങ്ങുന്നവര്‍ക്ക് 120 റിയാലിന്റെ ഇളവും വഖൂദ് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 15 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് ഇളവ് ലഭിക്കുന്നത്.

നിലവില്‍ ശഫാഫ് ഗ്യാസ് സിലിണ്ടറുകള്‍ക്ക് 365 റിയാലാണ് വില. മെറ്റല്‍ ഗ്യാസ് സിലിണ്ടറുകള്‍ കൈവശമുള്ളവ അത് മാറ്റി ശഫാഫ് സിലിണ്ടറുകള്‍ വാങ്ങുകയാണെങ്കില്‍ 245 റിയാലിന് ലഭിക്കും. വുഖൂദ് നേരത്തെയും ഈ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് നൂറു റിയാലായിരുന്നു ഇളവ്. എന്നാല്‍ മെറ്റല്‍ സിലിണ്ടറുകള്‍ ഇനി മുതല്‍ നിറച്ചുനല്‍കില്ലെന്ന പ്രഖ്യാപനമുണ്ടായിരുന്നില്ല. പ്രവാസികളും ഖത്തരികളും ഉള്‍പ്പടെയുള്ള ഉപഭോക്താക്കളെ ശഫാഫ് സിലിണ്ടറുകള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെറ്റല്‍ സിലിണ്ടറുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കാനാകുമെന്നും വുഖൂദ് കണക്കുകൂട്ടുന്നു.

ഭാരം കുറഞ്ഞ ശഫാഫ് സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ എളുപ്പവും മെറ്റല്‍ സിലിണ്ടറിനേക്കാള്‍ കൂടുതല്‍ സുരക്ഷിതവുമാണ്. ശഫാഫ് സിലിണ്ടറുകളില്‍ ഗ്യാസ് ചോര്‍ച്ചയോ പൊട്ടിത്തെറിയോ ഇതുവരെ ഉണ്ടായിട്ടില്ല. ഓഗസ്റ്റ് 18 മുന്‍പ് ശഫാഫ് സിലിണ്ടര്‍ വാങ്ങുകയാണെങ്കില്‍ 120 റിയാലിന്റെ ഇളവ് ലഭിക്കുന്നതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 4021777 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x