Currency

ബിരുദധാരികൾക്കു വിസ ലഭിക്കുവാൻ 30 വയസ്: തീരുമാനം പിൻവലിച്ചു

Monday, May 28, 2018 9:27 am

ബിരുദ/ ഡിപ്ലോമ ധാരികൾക്കു തൊഴിൽ വിസ ലഭിക്കുവാൻ 30 വയസു തികയണമെന്ന നിബന്ധന നടപ്പിലാക്കുവാനുള്ള തീരുമാനം കുവൈറ്റ് പിൻവലിച്ചു.

ജൂലൈ ഒന്നുമുതൽ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്ന തീരുമാനമാണ് പിൻവലിച്ചതായി കഴിഞ്ഞ ദിവസം  അറിയിപ്പ് വന്നത്.

പഠനം പൂർത്തിയായ ഉടൻ വേണ്ടത്ര തൊഴിൽ പരിചയം ഇല്ലാതെ വിസ നേടി രാജ്യത്തു തൊഴിൽ ചെയുന്നത് തടയാനാണ് ബിരുദ/ ഡിപ്ലോമ ധാരികൾക്കു തൊഴിൽ വിസ ലഭിക്കുവാൻ 30 വയസു തികയണമെന്ന നിബന്ധന കൊണ്ടുവരുവാൻ കുവൈറ്റ് തീരുമാനിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x