
രോഗികളെ പരിചരിക്കുന്നതിനുള്ള നഴ്സുമാരുടെ കുറവ് പരിഹരിക്കുന്നതിന് നേഴ്സ് റോബോട്ടുകളുമായി ജർമനി. പരിശീലനം നൽകിയ റോബോട്ടുകളുടെ പ്രവർത്തനം തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ജർമ്മൻ എയ്റോ സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരാണ് ആതുരസേവന സന്നദ്ധരായ റോബോട്ടുകളെ രൂപകൽപന ചെയ്തത്. ‘എഡാൻ’ എന്ന നഴ്സ് റോബോട് വീൽച്ചെയറിൽ ഇരിക്കുന്ന രോഗിയെ പരിചരിക്കുന്നത് ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു.
ഒരു നേഴ്സ് റോബോട്ടിനെ രൂപകൽപന ചെയ്യുന്നതിനു 60000 യൂറോ (48 ലക്ഷം രൂപ) ചെലവു വരും.
രാജ്യത്തു 35000 നഴ്സുമാരുടെ കുറവുണ്ടെന്ന് കഴിഞ്ഞയിടെ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നു നഴ്സുമാരെ റിക്രൂട് ചെയ്യുന്നതിനുള്ള നടപടികളും വേഗത്തിലാക്കി വരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.