
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യം. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പില്‍ ഡിക്‌സണ്‍ കാട്ടിത്തറ ഏബ്രഹാമിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. 18,22,25000 രൂപ (പത്ത് ലക്ഷം ദിര്‍ഹം) ആണ് സമ്മാനം ലഭിച്ചത്. ഇദ്ദേഹം നൈജീരിയയിലാണ് താമസിക്കുന്നത്.
012027 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ വിജയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്നത്തെ നറുക്കെടുപ്പിലെ മറ്റു വിജയികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്നു പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ യുഎഇ സ്വദേശിയുമാണ്.
മുന്‍ മാസങ്ങളില്‍ നടന്ന നറുക്കെടുപ്പില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കി(58)ക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. കൂടാതെ ഇതിന് മുന്‍പ് നടന്ന നറുക്കെടുപ്പില്‍ കോടിപതിയായവരില്‍ കൂടുതലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.