Currency

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ വാട്ട്‌സ് അപ്പ് സേവനം വ്യാപിപ്പിച്ചു

സ്വന്തം ലേഖകന്‍Wednesday, June 6, 2018 2:00 pm

റിയാദ്: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വാട്ട്‌സ് അപ്പ് സേവനം വ്യാപിപ്പിച്ചു. അന്താരാഷ്ട്ര സര്‍വീസുകളിലും വാട്ട്‌സ് അപ്പ് ഇനി യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. നേരത്തെ ആഭ്യന്തര റൂട്ടുകളിലാണ് സേവനം ലഭ്യമായിരുന്നത്. കഴിഞ്ഞ മാസമാണ് ആഭ്യന്തര സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് വാട്‌സ് അപ്പ് സൗകര്യം നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സര്‍വീസ് പിന്നീട് വ്യാപിപ്പിച്ചു. നിലവില്‍ മുഴുവന്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലും യാത്രക്കാര്‍ക്ക് സൗജന്യമായി വാട്സ്ആപ്പ് ഉപയോഗിക്കാം.

മെയ് 31 മുതല്‍ ഇത് പ്രാബല്യത്തിലായി. വാട്സ്ആപ്പ് ഓണ്‍ ആക്കിയാല്‍ തന്നെ ഓട്ടോമാറ്റിക് ആയി കണക്ഷനുമായി ബന്ധിക്കപ്പെടും. ഇതിന് പ്രത്യേക കോഡോ സെറ്റിംഗ്സില്‍ മാറ്റം വരുത്തുകയോ വേണ്ടതില്ല. പുതിയ സേവനത്തിലൂടെ മെച്ചപ്പെട്ട സേവനം യാത്രക്കാര്‍ക്ക് ഒരുക്കുകയാണ് സൗദിയ. ഒപ്പം യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്നും കരുതുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x