
അബുദാബി: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ മാളുകള്‍ മെഗാ സെയില്‍ ഓഫറുകള്‍ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത മാളുകളിലും സ്ഥാപനങ്ങളിലും 90 ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് മെഗാ സെയിലില്‍ ലഭിക്കുക. ഈ ഓഫര്‍ ജൂണ്‍ 15ന് ലഭിക്കും. അന്നേ ദിവസം രാവിലെ പത്തിന് തുടങ്ങുന്ന ഓഫര്‍ 24 മണിക്കൂര്‍ നേരത്തെക്ക് മാത്രമാണ് ലഭിക്കുക.
വന്‍കിട ബ്രാന്‍ഡുകള്‍കളുടെ ഉത്പനങ്ങള്‍ക്ക് പോലും ഈ ഓഫര്‍ ലഭ്യമാണ്. യാസ് മാളിലെ അല്‍ദാര്‍ പ്രോപര്‍ട്ടീസ്, അബുദാബിയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ഐനിലെ അല്‍ ഡിമി മാള്‍ തുടങ്ങിയ മാളുകളാണ് മെഗാ സെയില്‍ അവതരിപ്പിക്കുക. പ്രശസ്ത ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ജ്വല്ലറി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവ ഓഫറിലൂടെ വന്‍ വിലക്കിഴവില്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.