Currency

യുഎഇയില്‍ ചൂട് കൂടുന്നു

സ്വന്തം ലേഖകന്‍Wednesday, June 6, 2018 2:39 pm

അബുദാബി: യുഎഇ എമിറേറ്റുകള്‍ കൊടുംചൂടിലേക്കു കടന്നു. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ചൂടു കാലാവസ്ഥാമാറ്റം ഇത് വ്യക്തമാക്കുന്നു. അബുദാബി എമിറേറ്റിന്റെ മിക്കഭാഗങ്ങളിലും ശരാശരി 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളിലും അനുഭവപ്പെട്ടത്.

അതേസമയം റമസാനില്‍ വ്രതമനുഷ്ഠിച്ചു വെയിലത്തു ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വത്തിനു ജോലി കഴിയുന്നത്ര നേരത്തേ ആരംഭിക്കാനുള്ള തയാറെടുപ്പിലാണു സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ കമ്പനികളെല്ലാം. റമസാനില്‍ ജോലിസമയം ആറുമണിക്കൂര്‍ മാത്രമാണെന്നതാണു തൊഴിലാളികള്‍ക്ക് ആശ്വാസം.

രാവിലെ ആറുമണിക്കു മുമ്പേ ജോലി ആരംഭിച്ച് ഉച്ചയ്ക്കു 12നു മുമ്പായി അവസാനിപ്പിക്കുകയാണിപ്പോള്‍. റമസാന്‍ അവസാനിക്കുന്നതോടെ യുഎഇയില്‍ മധ്യാഹ്നവിശ്രമം ആരംഭിക്കുന്നതും കൊടുംചൂടില്‍ പുറത്തു ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x