
അബുദാബി: മധ്യാഹ്ന വിശ്രമവേളയില്‍ തൊഴിലാളികള്‍ക്കു നിര്‍ബന്ധമായും വിശ്രമം അനുവദിക്കാനും വേനല്‍ച്ചൂടില്‍ സുരക്ഷ ഉറപ്പാക്കാനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ ക്യാംപെയ്ന് ആരംഭിച്ചു. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന മധ്യാഹ്ന വിശ്രമനിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ക്യാംപെയ്ന് സംഘടിപ്പിക്കുന്നതെന്നു മുനിസിപ്പാലിറ്റി അറിയിച്ചു. 15 മുതലാണ് മധ്യാഹ്ന വിശ്രമനിയമം പ്രാബല്യത്തിലാവുന്നത്.
തൊഴിലാളികളുടെ സുരക്ഷയ്ക്കു മുനിസിപ്പല്‍ ജീവനക്കാര്‍ നിര്‍മാണ സൈറ്റുകളിലും ജോലി സ്ഥലങ്ങളിലും ആവശ്യമായ നിരീക്ഷണം നടത്തും. അബുദാബി നഗരത്തില്‍ തൊഴിലാളികളുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനും പ്രതികൂല കാലാവസ്ഥയില്‍ ജീവനക്കാരുടെ സുസ്ഥിര സാഹചര്യം ഉറപ്പുവരുത്താനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി, അര്‍ബന്‍ ആസൂത്രണ മുനിസിപ്പല്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാംപെയ്ന്.
ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചകഴിഞ്ഞ് 12:30 മുതല്‍ വൈകിട്ട് 15:00 വരെയാണ് മധ്യാഹ്ന വിശ്രമനിയമം യുഎഇ എമിറേറ്റുകളില്‍ പ്രാബല്യത്തിലാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.