
റിയാദ്: സൗദി അറേബ്യയിലെ വര്‍ധിച്ചു വരുന്ന ജനസംഖ്യയുടെ ആവശ്യകതയ്ക്കനുസരിച്ച് 2020 ആകുമ്പോഴേക്കും പതിനായിരത്തിലധികം ഡോക്ടര്‍മാര്‍ കൂടി വേണ്ടി വരുമെന്നു റിപ്പോര്‍ട്ട്. കണ്‍സല്‍റ്റന്‍സി സ്ഥാപനമായ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സാണ് ഇത് സംബന്ധിച്ച് പഠനം നടത്തിത്. പഠനത്തിന്റെ വിവരങ്ങള്‍ അറബ് ന്യൂസാണു പുറത്തുവിട്ടത്.
നഴ്സുമാര്‍, ടെക്നീഷ്യന്മാര്, മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെയും കൂടുതലായി വേണ്ടി വരുമെന്നും 2030 നകം അയ്യായിരത്തോളം ആശുപത്രി കിടക്കകള്‍ അധികമായി സജ്ജീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീസ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം വിദേശികളായ വിദഗ്ധരെ രാജ്യത്തേക്കു കൊണ്ടുവരാനും നിലനിര്‍ത്താനുമുള്ള വഴികള്‍ തേടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.