Currency

ഗതാഗത നിയമലംഘനം: വനിതകള്‍ക്ക് ലോക്കപ്പിനു പകരം അഭയകേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍Monday, June 11, 2018 12:49 pm

ജിദ്ദ: സൗദിയില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നതിന് കസ്റ്റഡിയിലെടുക്കുന്ന വനിതകളെ തടവിലിടുക വനിതാ അഭയകേന്ദ്രങ്ങളില്‍. നിയമ ലംഘനങ്ങള്‍ നടത്തുന്ന വനിതകളെ തടവിലിടുന്നതിനുള്ള കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതുവരെ ആയിരിക്കും ഇത്. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന പുരുഷന്മാരെ ട്രാഫിക് പൊലിസ് സ്റ്റേഷനുകളിലെ ലോക്കപ്പിലാണ് അടയ്ക്കുന്നത്.

ഈ മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍വരും. പുരുഷന്മാര്‍ക്ക് ബാധകമായ എല്ലാ നിയമങ്ങളും വ്യവസ്ഥകളും വനിതാ ഡ്രൈവര്‍മാര്‍ക്കും ബാധകമായിരിക്കും. അന്താരാഷ്ട്ര ലൈസന്‍സുകളുള്ള വനിതകള്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റ് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x