Currency

സൗദിയില്‍ പെരുന്നാള്‍ ആഘോഷമാക്കാന്‍ 400 വിനോദ പരിപാടികള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, June 12, 2018 1:07 pm

റിയാദ്: പെരുന്നാള്‍ പ്രമാണിച്ച് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ 400 വിനോദ പരിപാടികള്‍ പ്രഖ്യാപിച്ചു. വെടിക്കെട്ട്, കാര്‍ണിവെല്‍, നാടന്‍കലാരൂപങ്ങള്‍, സര്‍ക്കസ് തുടങ്ങി 400 പരിപാടികള്‍ ജനറല്‍ എന്റര്‍ടെയിന്റ്‌മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ 23 നഗരങ്ങളിലും വിനോദ പരിപാടികളുണ്ടാകും.

പെരുന്നാള്‍ ആഘോഷത്തിന്റെ വിശദമായ കലണ്ടര്‍ രണ്ടു ദിവസം കൊണ്ട് പുറത്തു വിടും. ഏതൊക്കെ നഗരങ്ങളില്‍ എന്തൊക്കെ പരിപാടികളെന്നത് ഇതിലൂടെ അറിയാം. ടുഗെദര്‍ ഇന്‍ ഈദ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയും വിശദാംശങ്ങളറിയാം. ഈ വര്‍ഷം 5,000 വിനോദ പരിപാടികളാണ് സൗദി എന്റര്‍ടെയ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. അതിലെ നാന്നൂറെണ്ണമാണ് പെരുന്നാളിന് വിരുന്നെത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x