
റിയാദ്: സൗദിയില്‍ വ്യാജ സിംകാര്‍ഡ് ഇടപാട് നടത്തിയ കേസില്‍ നാലംഗ മലയാളി സംഘം പിടിയില്‍. കണ്ണൂരിലെ ഫാത്തിമ ഗോള്‍ഡ് ജ്വല്ലറി ഉടമ കെ.വി.മുഹമ്മദും രണ്ടു സഹോദരന്‍മാരും മരുമകനുമാണ് അറസ്റ്റിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചുവെന്നാണ് കേസ്.
ഇവരുടെ താമസ സ്ഥലത്തുനിന്നും കാറില്‍നിന്നും വന്‍തോതില്‍ സിംകാര്‍ഡുകളും പണവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.