Currency

മൂല്യവര്‍ധിത നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകരുത്

സ്വന്തം ലേഖകന്‍Tuesday, June 19, 2018 11:31 am

അബൂദബി: യുഎഇയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട റിട്ടേണ്‍ ജൂണ്‍ 28നകം സമര്‍പ്പിക്കാന്‍ ഫെഡറല്‍ നികുതി അതോറിറ്റിയുടെ നിര്‍ദേശം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

മെയ് 31ന് നികുതി കാലയളവ് പൂര്‍ത്തിയായ, മൂല്യവര്‍ധിത നികുതി രജിസ്‌ട്രേഷന്‍ നടത്തിയ ബിസിനസുകാര്‍ ജൂണ്‍ 28ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കുകയും നികുതി അടക്കുകയും ചെയ്യണം. വാറ്റ് നിയമ പ്രകാരം ഓരോ മാസവും 28ാം തീയതിയോടെ നികുതി റിട്ടേണുകള്‍ എഫ്ടിഎക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം.

റിട്ടേണ്‍ സമര്‍പ്പണവും നികുതി അടക്കലും നിയമപരമായ ബാധ്യതയാണെന്ന് എഫ്ടിഎ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി ആല്‍ ബുസ്താനി പറഞ്ഞു. നികുതി കാലയളവ്, റിട്ടേണ്‍ സമര്‍പ്പിക്കാനും നികുതി അടക്കാനുമുള്ള അവസാന തീയതി എന്നിവ ബിസിനസുകാര്‍ പരിശോധിക്കണം. ഇലക്ട്രോണിക്‌സ് സംവിധാനം മുഖേന കൃത്യമായ നികുതി അടക്കാന്‍ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x