Currency

അബൂദബിയില്‍ പാര്‍ക്കിങ് മേഖലകള്‍ കയ്യേറിയാല്‍ നടപടി

സ്വന്തം ലേഖകന്‍Tuesday, June 19, 2018 12:53 pm

അബൂദബി: വാഹനപാര്‍ക്കിങ്ങുകള്‍ മുന്‍കൂട്ടി കയ്യടക്കി മറ്റു വാഹനങ്ങള്‍ക്കു സൗകര്യം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാകും. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് പൊതുസ്ഥലം കയ്യേറുന്നതിനു സമാനമാണിത്. സൗകര്യപ്രദമായ പാര്‍ക്കിങ്ങുകള്‍ ബോര്‍ഡുകളും അടയാളങ്ങളും വച്ചു കയ്യടക്കുന്നതു വ്യാപകമാകുന്ന സാഹചര്യത്തിലാണു നടപടി.

പരസ്യത്തിനും വ്യാപാരാവശ്യങ്ങള്‍ക്കുമെല്ലാം ഇങ്ങനെ കയ്യേറുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും മുന്നില്‍ ‘പാര്‍ക്കിങ് നിരോധിച്ചു’ എന്ന ബോര്‍ഡ് വയ്ക്കുന്നതും നിയമ ലംഘനമാണ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പാര്‍ക്കിങ് കയ്യേറുന്നവര്‍ക്കു പിഴ ചുമത്താനാണു തീരുമാനം. കയ്യേറിയ സ്ഥലം പഴയപടിയാക്കാനുള്ള ചെലവ് നിയമ ലംഘകരില്‍നിന്ന് ഈടാക്കും. ഫുട്പാത്തുകള്‍ കച്ചവട ആവശ്യത്തിനും മറ്റും കയ്യേറുന്നതും നിയമവിരുദ്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x