
അബുദാബി: ദീര്‍ഘ അവധിക്ക് പുറപ്പെടും മുമ്പ് ഭവനങ്ങള്‍ സുരക്ഷിതമാക്കണമെന്ന് അബുദാബി പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. വീടുകളുടെ പുറത്തെ വാതിലുകള്‍ ശരിയായി പൂട്ടുകയും ദീര്‍ഘ ദിവസങ്ങളില്‍ വേനല്‍ അവധിക്കായി രാജ്യത്തിനു വെളിയില്‍ പോകുന്നവര്‍ വിലപിടിപ്പുള്ള സാധനങ്ങളും ജ്വല്ലറികളും സുരക്ഷിതമായ ലോക്കറുകളിലും ബോക്സുകളിലും ഭദ്രമായി സൂക്ഷിക്കുകയും വേണമെന്നും പൊലീസ് പ്രത്യേകം നിര്‍ദേശിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്. വിദേശത്തേക്ക് യാത്ര പോകുന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും അവരുടെ വസതികളുടെ ഗേറ്റുകളുടെയും പുറത്തെ വാതിലുകളുടെയും വീടുകളുടെയും സുരക്ഷ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ഉറപ്പുവരുത്താം.
ആളില്ലാത്തപ്പോള്‍ വീട്ടുപടിക്കല്‍ ദിനപ്പത്രങ്ങള്‍ കുന്നുകൂടുന്നത് ഒഴിവാക്കണമെന്നും പൊലീസ് പറയുന്നു. വീടുകളില്‍ ആളില്ലെന്ന് പ്രത്യക്ഷത്തില്‍ ഉറപ്പാക്കാനിടയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.