Currency

സൗദിയില്‍ ഇത്തവണ ചൂട് 49 ഡിഗ്രി വരെയെത്തും

സ്വന്തം ലേഖകന്‍Friday, June 22, 2018 12:26 pm

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം പ്രകടമായി. സൗദിയുടെ പ്രധാന ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥ ശക്തമാവുകയാണ്. നാല്‍പത് ഡിഗ്രിക്ക് മേലെയാണ് ശരാശരി ചൂട്. ഇത് 49 ഡിഗ്രി വരെയെത്തും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഹജ്ജും ഇത്തവണ കനത്ത ചൂടിലാകും.

സൂര്യന് താഴെ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തിലാണ്. 12 മുതല്‍ 3 മണി വരെയാണ് ഉച്ച ജോലിയില്‍ നിയന്ത്രണം. സെപ്തംബര്‍ 15 വരെ ഈ നിയന്ത്രണം തുടരും. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കനത്ത ചൂടിന് മുന്നോടിയായി ചില ഭാഗങ്ങളില്‍ മഴയും പെയ്തു. കൊടും ചൂടില്‍ ഉച്ചക്കുള്ള ദീര്‍ഘ ദൂര യാത്രകള്‍ കുറയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x