
ത്വാഇഫ്: 12ാമത് സൂഖ് ഉക്കാദ് മേളയിലേക്ക് പ്രവേശനത്തിന് ഫീസ് നിശ്ചയിച്ചു. 10 റിയാല്‍ മുതല്‍ 75 വരെയാണ് ഫീസ്. ആദ്യമായാണ് മേള കാണാനെത്തുന്നവര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നത്. ഈ മാസം 27 നാണ് മേള ആരംഭിക്കുന്നത്. ജൂലൈ 13 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 150 ഓളം സാംസ്‌കാരിക, പൈതൃക പരിപാടികളും വിവിധ പ്രദര്‍ശനങ്ങളുമുണ്ടാകും.
75 റിയാല്‍ ഫീസ് നല്‍കുന്നവര്‍ക്ക് കാര്‍ പാര്‍ക്കിങ്, വി.ഐ.പി ഗേറ്റില്‍ സ്വീകരണം, വിനോദ പരിപാടികള്‍ കാണാനുള്ള രണ്ട് ടിക്കറ്റ്, മേളയുടെ അവസാനത്തില്‍ നറുക്കെടുക്കുന്ന സമ്മാന പദ്ധതിയില്‍ ചേരാന്‍ അവസരം എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ ലഭിക്കും. 10 റിയാല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സൂഖ് ഉക്കാദിലേക്ക് പ്രവേശിക്കുകയും മേള ചുറ്റികാണുകയും ചെയ്യാം. ഉദ്ഘാടന ദിവസം പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായിരിക്കും സൂഖിനകത്തേക്ക് പ്രവേശനമെന്ന് ടൂറിസം വകുപ്പ് ഓഫീസ് വ്യക്തമാക്കി. പൊതു ജനങ്ങള്‍ക്ക് പ്രവേശനം തൊട്ടടുത്ത ദിവസമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.