
റിയാദ്: വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങിയതോടെ സൗദിയിലെ പകുതിയോളം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ജോലിയുപേക്ഷിക്കേണ്ടി വരും. വനിതകളെ ജോലിസ്ഥലത്ത് എത്തിക്കാനും കുട്ടികളെ സ്‌കൂളിലെത്തിക്കാനുമാണ് ഭൂരിഭാഗം പേരും ഹൗസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുള്ളത്. പുതിയ സാഹചര്യത്തില്‍ ഇത് വിദേശി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാകും.
സൗദിയിലാകെയുള്ള ഹൌസ് ഡ്രൈവര്‍മാരുടെ എണ്ണം പത്ത് ലക്ഷത്തിലേറെ വരും. 50 ശതമാനത്തോളം ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍ നിന്ന് സ്വദേശി കുടുംബങ്ങള്‍ പിന്മാറുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ പറയുന്നു. ഇതിന് അടിവരയിടുന്നു സൗദി കുടുംബിനികള്‍.
വനിതകളുടെ ബുദ്ധിമുട്ട് മാത്രം കരുതിയാണ് ഭൂരിഭാഗം പുരുഷന്‍മാരും ഡ്രൈവര്‍മാരെ നിയോഗിച്ചത്. വിദേശ ഹൌസ് ഡ്രൈവര്‍മാരെ പിരിച്ചു വിടുന്നതോടെ ദേശീയ ആളോഹരി വരുമാനം വര്‍ധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.