Currency

അബൂദബിയില്‍ കൊതുകുനശീകരണത്തിന് വിപുല പദ്ധതി

സ്വന്തം ലേഖകന്‍Tuesday, June 26, 2018 12:01 pm

അബൂദബി: കൊതുകു വളര്‍ച്ചയും കൊതുകു ജന്യ രോഗങ്ങളും തടയുന്നതിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന കേന്ദ്രമായ തദ്‌വീര്‍ അബൂദബിയില്‍ ബോധവത്കരണവും കര്‍മ്മ പദ്ധതിയും ആരംഭിച്ചു. തൊഴിലാളികള്‍ കൂടുതലായി പാര്‍ക്കുന്ന മുസഫ മേഖലയില്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്.

കഴിഞ്ഞ മാസം വരെ പ്രാണി നശീകരണം സംബന്ധിച്ച് 70,000 ആവശ്യങ്ങളാണ് തദ്‌വീറിലെത്തിയത്. ഇതില്‍ 3,372 എണ്ണം കൊതുകു ശല്യം നീക്കുന്നതു സംബന്ധിച്ചായിരുന്നുവെന്ന് തദ്‌വീര്‍ പെസ്റ്റ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു. കൊതുകുവളര്‍ച്ച തടയുന്നതിന് ശ്രമങ്ങളും ബോധവത്കരണവും ആഗസ്റ്റ് വരെ നീളുന്ന കാമ്പയിനില്‍ തുടരും.

വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. 72 ദശലക്ഷം ദിര്‍ഹമാണ് അബൂദബി സര്‍ക്കാര്‍ കീടനശീകരണതിനായി വിനിയോഗിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 നമ്പറില്‍ അറിയിക്കണം. അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിയും അബൂദബി ഫാര്‍മേഴ്‌സ് സര്‍വീസ് സന്റെറും ബോധവത്കരണ യജ്ഞത്തില്‍ സഹകരിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x