Currency

ഉംറ സീസണ്‍; വെള്ളിയാഴ്ച അവസാന വിസകള്‍ നല്‍കും

സ്വന്തം ലേഖകന്‍Thursday, June 28, 2018 11:35 am

ജിദ്ദ: ഹജ്ജിന് മുന്നോടിയായി ഈ വര്‍ഷത്തെ വിദേശികള്‍ക്കുള്ള ഉംറ സീസണ്‍ അവസാനത്തിലേക്കെത്തി. വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹജ്ജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസണ്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം ഒന്നു മുതല്‍ ശവ്വാല്‍ അവസാനം വരെയാണ് ഇപ്പോള്‍ ഉംറ സീസണ്‍. ഹജ്ജിന് മുന്നോടിയായാണ് ഉംറ സീസണ്‍ അവസാനിക്കുന്നത്. വിദേശങ്ങളിലെ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം നാളെയാണ്.

മറ്റന്നാള്‍ ഓഫീസ് സമയം അവസാനിക്കുന്നതു വരെ വിസകള്‍ അനുവദിക്കും. ഈ വിസ ലഭിക്കുന്നവര്‍ക്ക് ശവ്വാല്‍ 29 വരെ സൗദിയിലേക്ക് പ്രവേശനം നല്‍കും. ഈ വര്‍ഷം ഇതിനകം 70 ലക്ഷം പേര്‍ ഉംറ നിര്‍വ്വഹിച്ചു കഴിഞ്ഞു. 3500 ലേറെ വിദേശ ഏജന്‍സികളും ഓപറേറ്റര്‍മാരും വഴിയാണ് തീര്‍ഥാടകരുടെ യാത്ര.

തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ഫീല്‍ഡ് സംഘങ്ങളും സര്‍വീസ് സെന്ററുകളും ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x